കണ്ണൂർ: പേരാവൂർ, മട്ടന്നൂർ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള പോലീസ് നിരീക്ഷക ആർതി സിംഗ് വിവിധ കേന്ദ്രങ്ങളിൽ വെച്ച് പൊതുജനങ്ങളെ നേരിൽ കാണും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും ക്രമസമാധാന പ്രശ്‌നങ്ങളും നിരീക്ഷകയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കാം.
കൂടിക്കാഴ്ച്ചാ സമയവിവരങ്ങൾ:
* തിങ്കൾ, ചൊവ്വ: മട്ടന്നൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ്.
* വ്യാഴം, വെള്ളി: ഇരിട്ടി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ്.
* ശനി: കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ്.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെയാണ് പൊതുജനങ്ങൾക്ക് നിരീക്ഷകയെ കാണാൻ സാധിക്കുക.
കൂടാതെ, പേരാവൂർ മണ്ഡലത്തിലെ പൊതു നിരീക്ഷക ഡി. ബൃന്ദ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 3 മണി മുതൽ 4 മണി വരെ ഇരിട്ടി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ വെച്ച് പൊതുജനങ്ങളെ കാണുന്നതാണെന്നും അധികൃതർ അറിയിച്ചു.
