Zygo-Ad

ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

 


കണ്ണൂർ: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചു.

ഇരിക്കൂറിൽ നടന്ന പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ നേതൃത്വം നൽകി. മന്ത്രിയുടെ യാത്ര തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ഇടപെട്ടാണ് നീക്കം ചെയ്തത്. വിജിൽ മോഹൻ അടക്കമുള്ള നേതാക്കളെ പോലീസ് സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

ഇരിക്കൂറിന് പുറമെ കൊടുവള്ളി, മട്ടന്നൂർ ആയിപ്പുഴ എന്നിവിടങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സർക്കാരിന്റെ ആരോഗ്യ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് മന്ത്രിയുടെ യാത്രാ വഴികളിൽ വിന്യസിച്ചിരുന്നത്.




Previous Post Next Post