കണ്ണൂർ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ റെയിൽവേ അണ്ടർ ബ്രിഡ്‌ജിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ട് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. കോർപ്പറേഷൻ മേയർ പി. ഇന്ദിര നേരിട്ടെത്തി പ്രവൃത്തികൾ വിലയിരുത്തി.
