കണ്ണൂർ: പിഎസ്‌സി റാങ്ക് പട്ടിക നിലനിൽക്കെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ദിവസ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 96 ജീവനക്കാരെ സ്ഥിരപ്പെടുത്തുവാൻ നീക്കം നടക്കുന്നു.
മത്സ്യ ഫെഡിന് ഈ അധിക ബാധ്യത താങ്ങാൻ കഴിയുകയില്ലെന്ന് ധനകാര്യ വകുപ്പ് ചൂണ്ടിക്കാണിച്ചുവെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദം മൂലം ഫയൽ വീണ്ടും ധനകാര്യ വകുപ്പിൽ തിരികെ എത്തിച്ചിരിക്കുകയാണ്.
ഇങ്ങനെ സ്ഥിരം ആക്കാൻ ഉദ്ദേശിക്കുന്ന തസ്തികകളിൽ പ്രോജക്ട് ഓഫീസർമാർ അക്കൗണ്ടന്റ് മാർ അസിസ്റ്റന്റ് ഗ്രേഡ് ഉള്ളവർ ഉൾപ്പെടുന്നു .
പൊതുമേഖലാ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി.
ഉത്തരവ് നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കുന്നതിന് തുനിയുന്നത് കോടതി അലക്ഷ്യവും ബന്ധുക്കളെയും പാർട്ടിക്കാരെയും പിൻവാതിൽ കൂടി തിരികെ കേറ്റുന്നതിനും വേണ്ടിയാണെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ശ്രീ പി പ്രഭാകരൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അനസ് ചാലിൽ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ അനേകായിരം യുവാക്കളുടെ ഏക ആശ്രയമായ പിഎസ്‌സിയെ നോക്കുകുത്തി ആക്കരുത് എന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു.
