പയ്യന്നൂർ: സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം എന്നാവശ്യപ്പെട്ട് കൊണ്ട് കേരള കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് പയ്യന്നുരിൽ നൽകിയ സ്വീകരണം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ബ്രിജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി എൻ.വി.രഘുനാഥൻ അദ്ധ്യക്ഷനായി.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.പി നാരായണൻ, ഇ.ടി. രാജിവൻ, എം.ഉമ്മർ, പിലാക്കാൽ അശോകൻ, തുണ്ടിയിൽ വർക്കി, കെ സി ഇ എഫ് നേതാക്കളായ സി.വി.അജയകുമാർ, ഇ.ഡി സാബു, ലൂക്കോസ് ടി. സി, അഗിഷ് കാടാച്ചിറ, ശശി നരിക്കോട്, പി.വി.ശോഭ, ശ്രീജിത്ത് കെ, സുനിൽ ബാലകൃഷ്ണൻ, എ.വി.വിനീത്, ലിപിന .ടി, ബീന. വി. എം എന്നിവർ സംസാരിച്ചു.
