Zygo-Ad

പൊലീസിനെ ബോബെറിഞ്ഞ കേസ്: സിപിഎം കൗണ്‍സിലര്‍ വി.കെ. നിഷാദിന്റെ പരോള്‍ നീട്ടി


കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ വി.കെ.നിഷാദിന്റെ പരോള്‍ കാലാവധി നീട്ടി നല്‍കി. 

പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്‌ ഈ മാസം 11 വരെയാണ് പരോള്‍ നീട്ടിയിരിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിഷാദിന് നേരത്തെ ആറ് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇത് അവസാനിക്കാനിരിക്കെയാണ് കാലാവധി വീണ്ടും നീട്ടി ലഭിച്ചത്.

 കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടയിലാണ് നിഷാദ് നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ കൗണ്‍സിലറായി വിജയിച്ചത്. എന്നാല്‍, ശിക്ഷാവിധി വന്നതിനെത്തുടര്‍ന്ന് ജയിലിലായതിനാല്‍ നിഷാദിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല.

കേസിന്റെ പശ്ചാത്തലം:

പൊലീസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. 13 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

Previous Post Next Post