Zygo-Ad

പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രക്ഷകരായി:കുരുന്നിന് പുനർജന്മം; ശ്വാസനാളത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് പുറത്തെടുത്തു

 


പരിയാരം: അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ട മൂന്നു വയസ്സുകാരന് രക്ഷകരായി പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. മാതമംഗലം സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.

ശസ്ത്രക്രിയയെക്കുറിച്ച്

ശ്വാസതടസ്സവും അസ്വസ്ഥതകളുമായാണ് കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ശ്വാസനാളത്തിൽ അന്യവസ്തു കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക്  വരുൺ ശബരി നേതൃത്വം നൽകി.ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത സഹായികളായി.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്തതായും അധികൃതർ അറിയിച്ചു.




Previous Post Next Post