Zygo-Ad

കണ്ണൂരിൽ KSRTC ബസ്സിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ച് യാത്രക്കാരുടെ കൂട്ടായ്മ

 


കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാർ പുതുവത്സര ദിനം ജീവനക്കാരുടെയും, യാത്രക്കാരുടേയും കൂടെ കേക്ക് മുറിച്ചും,  മധുരപലഹാരങ്ങൾ വിതരണം ചെയ്തും കെഎസ്ആർടിസി  ബസിൽ ആഘോഷിച്ചു.

ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി. മനോജ് കുമാർ, ഡിപ്പോ എഞ്ചിനീയർ അനീഷ്, ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർ തൻസീർ കെ ആർ, യൂണിറ്റ് കോർഡിനേറ്റർ രജീഷ് കെ, ജയപ്രകാശ് മാസ്റ്റർ, ജനീഷ്, സദാനന്ദൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post