Zygo-Ad

അധികാരം നിലനിർത്താൻ എന്ത് മാർഗവും സ്വീകരിക്കാമെന്ന തലത്തിലേക്ക് രാഷ്ട്രീയ രംഗം മാറുന്നത് ആശങ്കാജനകം- ടി.ഒ.മോഹനൻ


കണ്ണൂർ: അധികാരം നിലനിർത്താൻ എന്ത് മാർഗവും സ്വീകരിക്കാമെന്ന തലത്തിലേക്ക് രാഷ്ട്രീയ രംഗം മാറുന്നത് ആശങ്കാജനകമാണെന്ന് മുൻ മേയർ ടി.ഒ.മോഹനൻ. 

 ഡി. സി.സി. ജനറൽ സിക്രട്ടറി സത്യൻ വണ്ടിച്ചാലിൻ്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പയ്യാമ്പലത്ത് ചേർന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോഹനൻ. സി. എം.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പയ്യാമ്പലത്ത് നിർമ്മിച്ച സ്മൃതി കുടീരത്തിൽ സത്യൻ വണ്ടിച്ചാലിൻ്റെ കുടുംബാംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും പുഷ്പാർച്ചന നടത്തി. 

 ഡി.സി.സി. വൈസ് പ്രസിഡണ്ട് വി.വി.പുരുഷോത്തമൻ, ജനറൽ സിക്രട്ടറിമാരായ എം.കെ.മോഹനൻ, കണ്ടോത്ത് ഗോപി, ബ്ലോക്ക് പ്രസിഡണ്ട്മാരായ കെ.വി.ജയരാജൻ, രാഹുൽ കായക്കൂൽ, സേവാദൾ ചെയർമാൻ ആർ.മഹാദേവൻ, സി. ദാസൻ, അശോകൻ പാത്തിക്കൽ, ഇ.കെ.രേഖ, എ.ദിനേശൻ എന്നിവർ സംസാരിച്ചു

Previous Post Next Post