Zygo-Ad

റോഡ് വികസനം തടഞ്ഞു കൊണ്ട് റെയില്‍വേയുടെ ചുറ്റുമതില്‍ നിര്‍മ്മാണം: കണ്ണൂര്‍ കോര്‍പറേഷൻ യു ഡി എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നിർമ്മാണം തടഞ്ഞു


കണ്ണൂർ: കണ്ണൂർ അണ്ടർ ബ്രിഡ്ജ് ഭാഗത്ത് കോർപ്പറേഷൻ വികസനത്തിന്‌ തുരങ്കം വെച്ച്‌ കൊണ്ട് റെയില്‍വേ അധികൃതരുടെ കൊബൗണ്ട് വാള്‍ നിർമ്മാണം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും യു.ഡി.എഫ് കൗണ്‍സിലർമാരുടെയും നേതൃത്വത്തില്‍ തടഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂർ മേയറുടെ നേതൃത്വത്തില്‍ നിർമ്മാണ പ്രവർത്തനം നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നല്‍കിയെങ്കിലും അത് മുഖവിലക്കെടുക്കാതെ റെയില്‍വെ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുകയും കെ സുധാകരൻ എം പി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് നിർമാണം നിർത്തി വെക്കണമെന്ന് അറിയിച്ചു. 

തുടർന്ന് അടുത്ത ദിവസം ഒരു തീരുമാനം ഉണ്ടാവുന്നത് വരെ പ്രവർത്തി നിർത്തി വെക്കാമെന്ന് ബന്ധപ്പെട്ട റെയില്‍വെ അധികാരികള്‍ അറിയിച്ചതിനെ തുടർന്ന് സമരം താല്‍കാലികമായി അവസാനിപ്പിച്ചു.

സമരത്തിന് ബ്ലോക്ക് പ്രസിഡണ്ട് കായക്കല്‍ രാഹുല്‍ ജില്ലാ സെക്രട്ടറി എം കെ മോഹനൻ മണ്ഡലം പ്രസിഡണ്ട് മാരായ രഞ്ജിത്ത് താളിക്കാവ്, അനൂപ് പി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സോന ജയറാം, കൗണ്‍സിലർമാരായ അജിത്ത് പാറക്കണ്ടി, രേഷ്മ വിനോദ്, റഫീന സി എച്ച്‌, മുൻ കൗണ്‍സിലർമാരായ സുരേഷ് കാനത്തുർ, റാഷിദ് ചാലാട് കോണ്‍ഗ്രസ്സ് നേതാക്കളായ ഡുഡു ജോർജ്ജ്, അക്ഷയ് കോവിലകം എന്നിവർ നേതൃത്വം നല്‍കി.

Previous Post Next Post