ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർഷക ആഘോഷത്തിന്റെ ഭാഗമായി, കോളേജ് ഓഡിറ്റോറിയത്തിൽ അദ്ധ്യാപകർ ഒത്തുചേർന്നു.
ധർമ്മടം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ബി ഗീതമ്മ സംഗമം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ജെ വാസന്തി ചടങ്ങിൽ മുഖ്യാതിഥിയായി .
ഫോറം പ്രസിഡണ്ട് പ്രൊഫ കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സു തികഞ്ഞ പ്രൊഫ കെ പി സദാനന്ദൻ, പ്രൊഫ എൻ സുഗതൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഫോറം സെക്രട്ടറി മേജർ പി ഗോവിന്ദൻ വാർഷിക റിപ്പോർട്ടും ട്രഷറർ പ്രൊഫ വി രവീന്ദ്രൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.
മുൻകാല അദ്ധ്യാപകരെ പ്രതിനിധാനം ചെയ്തു കൊണ്ട് പ്രൊഫസർമാരായ വി കെ ഗിരീന്ദ്രൻ, എം അശോകൻ, എം സുരേന്ദ്ര ബാബു, ഉസ്മാൻ തർവായി, വി സി ചന്ദ്രൻ, കെ രത്നാകരൻ, പി പി ബേബി തങ്കം, പി വി മോഹൻദാസ്, എ ടി മോഹൻ രാജ്, കെ മുരളീദാസ്, ഡോ. രാഘവൻ പയ്യനാട് എന്നിവർ തങ്ങളുടെ അനുഭവങ്ങളും മധുര സ്മരണകളും പങ്കു വെച്ചു.
ഫോറം മെമ്പറായ പ്രൊഫ ജി.ഗോപാലകൃഷ്ണൻ രചന നിർവഹിച്ച് മകൾ ആരതി ആലപിച്ചു കേൾപ്പിച്ച പുതുവത്സര ഗീതം വ്യത്യസ്തമായ അനുഭവമായി.
മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ പി സാവിത്രി നന്ദിയും പറഞ്ഞു. വിവിധ വിനോദ പരിപാടികളോടൊപ്പം പരസ്പരം സ്നേഹം പങ്കു വെച്ചു കൊണ്ട് ഉച്ച ഭക്ഷണത്തോടെ യോഗം അവസാനിച്ചു.
അടുത്ത വർഷത്തെ ഭാരവാഹികളായി പ്രൊഫ കെ കുമാരൻ (പ്രസിഡണ്ട്), മേജർ പി ഗോവിന്ദൻ (സെക്രട്ടറി), പ്രൊഫ വി രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
