Zygo-Ad

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ


കണ്ണപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. 

ബസ് ജീവനക്കാരൻ ചിറക്കൽ സ്വദേശി പുഞ്ചൻ ഹൗസിൽ സ്നേഹിതിനെ (26) യാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം. 

യുവാവ് സൗഹൃദത്തിലായിരുന്ന കണ്ണപുരം സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 16 വയസുകാരി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ഓട്ടോയിൽ യുവാവ് ബന്ധു വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. 

പെൺകുട്ടി വീട്ടിൽ അറിയിച്ചതിനു ശേഷം രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കണ്ണപുരം പൊലിസ് കേസെടുത്തത്.

Previous Post Next Post