Zygo-Ad

ഒരുലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ: മെഗാ വെര്‍ച്വല്‍ ജോബ് ഫെയര്‍ 31-ന്

 

കണ്ണൂർ: ഒരുലക്ഷത്തിലധികം തൊഴിൽ അവസരങ്ങളുമായി വിജ്ഞാന കേരളം വെര്‍ച്വല്‍ ജോബ് ഫെയര്‍ 31ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഡി ഡബ്ല്യു എം എസ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കുന്ന പ്ലസ് ടു മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

പ്ലസ്ടു യോഗ്യതയുള്ളവർക്ക് 7000ൽ അധികം എന്‍ട്രി ലെവല്‍ ഒഴിവുകളും ഐ ടി ഐക്കാർക്ക് നിര്‍മാണം, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ മേഖലകളിലായി 30,000 ത്തോളം ഒഴിവുകളും ഡിപ്ലോമക്കാർക്ക് 19,000 ൽ അധികം സ്‌കില്‍ അധിഷ്ഠിത തൊഴിൽ അവസരങ്ങളും മേളയിലുണ്ട്. 

ബിരുദധാരികളായ നോണ്‍ ടെക്നിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഫിനാന്‍സ്, സെയില്‍സ്, സര്‍വീസ്, മാനേജ്‌മെന്റ് മേഖലകളിലായി 9000 ൽ അധികം ഒഴിവുകളുണ്ട്.

ടെക്നിക്കല്‍ ബിരുദമുള്ളവർക്ക് സോളാര്‍, ബി ഐ എം, ഡിസൈന്‍ തുടങ്ങിയ മേഖലകളിൽ 3000 ഒഴിവുകളും ഹെല്‍ത്ത്‌ കെയര്‍ പ്രൊഫഷണലുകള്‍ക്ക് 3000 ൽ അധികം അവസരങ്ങളും ലഭ്യമാകും.

പോസ്റ്റ് ഗ്രാജ്വേറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് 30ൽ അധികം സീനിയര്‍ സ്പെഷ്യലിസ്റ്റ്, ടീം ലീഡര്‍ ഒഴിവുകള്‍ വിജ്ഞാന കേരളം കണ്ണൂര്‍ ജോബ് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ജോബ് ഫെയറില്‍ സംസ്ഥാനത്ത് ഉടനീളമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും അവസരം ലഭിക്കും.  

forms.gle/kpLUfxyoRTBbqvQUA ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങളും മറ്റ് തൊഴില്‍ വിവരങ്ങളും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന്‍ മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കേന്ദ്രം മുഖേനയും ലഭ്യമാണ്.

Previous Post Next Post