പിലാത്തറ - പഴയങ്ങാടി - പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ ബിസി ഓവർലേ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 14 മുതൽ ഒരാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
പയ്യന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്കും, കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്കും പോകേണ്ട വലിയ വാഹനങ്ങൾ ദേശീയ പാത വഴി പോകേണ്ടതാണ്. ബസ് ഒഴികേയുള്ള മറ്റ് വാഹനങ്ങ ൾ എരിപുരം-കുപ്പം റോഡ്, നെരുവമ്പ്രം മെഡിക്കൽ കോളേജ് റോഡ്, എടാട്ട് - കുഞ്ഞിമംഗലം വെങ്ങര റോഡ് ഉൾപ്പടെയുളള മറ്റ് റോഡുകളിലൂടെ സർവ്വീസ് നടത്തണമെന്നും അറിയിച്ചു.
