കണ്ണൂർ: വില്പനക്കായി എത്തിച്ച 2.020 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തർപ്രദേശ് സ്വദേശി മിഥിലേഷ് സിംഗ് (39) നെയാണ്‌എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിൻ്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുഴാതി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 2.020 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്.
