കണ്ണൂർ: താഴെ ചൊവ്വ - ചാല ബൈപ്പാസ് റോഡ് അടച്ചിടും. ഇന്ന് രാത്രി (23/12/20 25) മുതൽ നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് അടച്ചിടുക.
ചാലക്കുന്നിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പഴയ റോഡിൻ്റെ പണി നടക്കുന്നതിനാലാണ് അടച്ചിടുന്നത്.
ഇതു വഴി പോകുന്ന വാഹനങ്ങൾ തോട്ടട - നടാൽ വഴി പോകാൻ പൊതുമരാമത്ത് അധികൃതർ നിർദേശം നൽകി.
