Zygo-Ad

രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; നടുക്കം മാറാതെ പയ്യന്നൂർ

 


പയ്യന്നൂർ: കണ്ണൂർ രാമന്തളിയിൽ ഒരേ കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് സ്വദേശി കെ.ടി. കലാധരൻ (38), മാതാവ് ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.

കലാധരന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടുപേരും തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹം തറയിലാണ് കണ്ടെത്തിയത്.

പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.ഇതൊരു ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 നിലവിൽ കുടുംബത്തിന് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. മരണകാരണം വ്യക്തമാകാൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്



“ആത്മഹത്യ ശാശ്വത പരിഹാരമല്ല. ജീവിതത്തിലെ പ്രശ്നങ്ങൾക്ക് എപ്പോഴും മറ്റുവഴികൾ ഉണ്ടാകും. മാനസിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ കുടുംബത്തോടോ സുഹൃത്തുകളോടോ കൗൺസിലർമാരോടോ സംസാരിക്കുകയും സഹായം തേടുകയും ചെയ്യുക.”

 ഹെൽപ്‌ലൈൻ നമ്പർ: കിരൺ (24×7): 1800-599-0019


Previous Post Next Post