കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി. പാനൂർ സ്വദേശിനിയായ മഞ്ജിമ രാജീവ് ആണ് അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ വിജിലൻസ് സംഘം വലയിലാക്കിയത്.
ലൈസൻസ് അനുവദിക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ. 6,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം മഞ്ജിമയെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കൈക്കൂലി തുകയായ 6,000 രൂപ വിജിലൻസ് സംഘം കണ്ടുകെട്ടി.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
