പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിനു സമീപം ദേശീയപാതയുടെ അരികിലായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ രണ്ടുപേരെ വളപട്ടണം പോലീസ് പിടികൂടി.
കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് ഷിബിലി പി (24), തമിഴ്നാട് സ്വദേശിയായ സുരേന്തിരൻ കെ(26) എന്നിവരാണ് പിടിയിലായത്. വളപട്ടണം പോലീസ് മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ പ്രദേശത്ത് മാലിന്യം തള്ളുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പോലീസ് പരിശോധനയും ശക്തമാക്കിയിരുന്നു.
കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ രാഗേഷ് വി വി യുടെ നേതൃത്വത്തിൽ സിപിഒ പ്രവീൺ, സിപിഒ ജോർജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.