കണ്ണൂർ: കണ്ണൂരില്‍ റീല്‍ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു.
ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം.
എറണാകുളം - പൂനെ ഓഖ എക്സ്പ്രസാണ് റീല്‍ ചിത്രീകരിക്കുന്നതിനായി നിർത്തിച്ചത്. രണ്ട് പേരെയും കണ്ണൂർ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
