സർക്കാർ അടക്കമുള്ള സംവിധാനങ്ങൾ തദ്ദേശ തിരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കൊള്ളയടിക്കുകയാണെന്നു ആം ആദ്മി പാർട്ടി ജില്ല സെക്രട്ടറി റമീസ് ചെറുവോട്ട്. ഒരു ദിവസത്തെ മൈക്ക് അനൗൺസ്മെൻറ് അനുമതിക്ക് പോലീസ് ഈടാക്കുന്നത് ആയിരം രൂപയാണ്. വാണിജ്യ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞത് ചെറിയൊരു ആശ്വാസമാണ്.
പണമില്ലാത്തവർ തിരഞ്ഞെടുപ്പിൽ രംഗത്തേക്ക് വരുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വൻ ചിലവ് അഴിമതി പ്രോത്സാഹിപ്പിക്കാൻ കാരണമാകും. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി സ്പോൺസർമാർക്ക് ചിലവഴിക്കുന്നതിനു പരിധി ഇല്ലാത്തതും പണക്കൊഴുപ്പ് വർധിക്കാൻ കാരണമാകുമെന്നും റമീസ് പറഞ്ഞു
