കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസണ്‍ ആണ് മരിച്ചത്. മുന്‍പും ജിൽസണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നൽകിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസണ്‍ ജയിലിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
