Zygo-Ad

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര തിരുവപ്പന ഉത്സവത്തിന് ഇന്ന് കൊടിയേറും


 പറശ്ശിനിക്കടവ് ∙ മുത്തപ്പൻ ക്ഷേത്ര തിരുവപ്പന ഉത്സവത്തിനു ഇന്ന് തുടക്കമാകും. രാവിലെ 9.47നും 10.10നും മധ്യേ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നതോടെ 6 വരെയുള്ള തീയതികളിൽ മുത്തപ്പൻ ക്ഷേത്രം ഉത്സവത്തിരക്കിൽ ഭക്തിസാന്ദ്രമാകും. ചടങ്ങുകൾക്കു ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി.എം.സതീശൻ മടയൻ കാർമികത്വം വഹിക്കും.

കൊടിയേറ്റ് കഴിഞ്ഞു വൈകിട്ട് 3ന് 15 ദേശങ്ങളിൽ നിന്നുള്ള കാഴ്ച വരവുകൾ മുത്തപ്പൻ ക്ഷേത്രസന്നിധിയിൽ പ്രവേശിക്കും. 3ന് പുലർച്ചെ 5.30നു തിരുവപ്പന പുറപ്പാട് നടക്കും. 10.30നു കാഴ്ചവരവുകളെ മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയക്കും. ഉത്സവത്തിന്റെ ഭാഗമായി മുത്തപ്പൻ മടപ്പുര കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ 5നും 6നും രാത്രി കുചേലവൃത്തം, കിരാതം എന്നീ കഥകളികൾ അരങ്ങേറും. 6ന് കലശാട്ടോടെ ഉത്സവം സമാപിക്കും.

Previous Post Next Post