Zygo-Ad

കണ്ണൂരടക്കം സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും


സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.

കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കും. 525 പഞ്ചായത്തുകളിലും സ്ത്രീകള്‍ പ്രസിഡന്റാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനമാണ് സ്ത്രീകൾക്ക്‌  ലഭിക്കുക.

Previous Post Next Post