കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കോട്ടയം, പന്ന്യന്നൂർ, മൊകേരി, കതിരൂർ, അയ്യൻകുന്ന്, വനിതകൾ ഭരിക്കും കണിച്ചാർ, കേളകം, കൊട്ടിയൂർ, പേരാവൂർ ഇത്തവണ വനിതകൾ ഭരിക്കും
കണ്ണൂർ : ജില്ലയിലെ 71 പഞ്ചായത്തുകളിൽ 36 എണ്ണത്തിൽ വനിതാ പ്രസിഡന്റുമാരായിരിക്കും. ഇതിൽ 34 എണ്ണം സ്ത്രീകൾക്കും ഒരെണ്ണം പട്ടികവർഗ സ്‌ത്രീക്കും ഒരെണ്ണം പട്ടികജാതി സ്ത്രീക്കും സംവരണം ചെയ്താണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ആറളം പഞ്ചായത്തിൽ പട്ടികവർഗ വനിതയും മാടായി പഞ്ചായത്തിൽ പട്ടികജാതി വനിതയും പ്രസിഡൻ്റാകും. ചെറുതാഴം പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും അധ്യക്ഷനാകും.
ബാക്കി 34 പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിലുള്ളവർക്കാണ്. ഏഴോം, കല്ല്യാശ്ശേരി, നാറാത്ത്, ചെറുപുഴ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ, ഉദയഗിരി, ആലക്കോട്, നടുവിൽ, പയ്യാവൂർ, ചെങ്ങളായി, പടിയൂർ-കല്യാട്, ഉളിക്കൽ, വളപട്ടണം, അഴീക്കോട്, കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, ധർമ്മടം, പിണറായി, അഞ്ചരക്കണ്ടി, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കോട്ടയം, പന്ന്യന്നൂർ, മൊകേരി, കതിരൂർ, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, പേരാവൂർ എന്നീ പഞ്ചായത്തുകളാണ് ഇത്തവണ വനിതകൾ അധ്യക്ഷരാകുന്നത്.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ ആറിടങ്ങളിൽ വനിതാ സംവരണമാണ്. കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ, പാനൂർ, ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തുകളിലായിരിക്കും വനിതാ പ്രസിഡൻ്റുമാർ ഉണ്ടാവുക. ബാക്കി അഞ്ചിടങ്ങളിൽ ജനറൽ വിഭാഗത്തിലുള്ളവർ അധ്യക്ഷരാകും.
കണ്ണൂർ കോർപ്പറേഷനിലും പാനൂർ, ആന്തൂർ നഗരസഭകളിലും വനിതകളാണ് നേതൃത്വം നൽകുക. ഇപ്പോൾ തിരഞ്ഞെടുപ്പ് ഇല്ലാത്ത മട്ടന്നൂർ ഒഴികെയുള്ള ആറ് നഗരസഭകളിൽ ജനറൽ വിഭാഗത്തിലുള്ളവർക്ക് അധ്യക്ഷരാകാം..
