Zygo-Ad

കണ്ണൂര്‍ മേയര്‍ക്കെതിരെ പ്രതിഷേധം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോര്‍പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം


കണ്ണൂർ: മേയർക്കെതിരെ അഴിമതി ആരോപിച്ച്‌ ഡിവൈഎഫ്‌ഐ കോർപറേഷനിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം. മാർച്ച്‌ നടത്തിയ പ്രവർത്തകർ പൊലീസ് ഉയർത്തിയ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കുകയായിരുന്നു.കോർപറേഷൻ ഗേറ്റിന് അകത്തും പുറത്തുമായി പോലീസും പ്രവത്തകരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.

അഴിമതിയുടെ കൂടാരമായി കണ്ണൂർ കോർപറേഷൻ മാറിയെന്ന് കോർപറേഷനുമുന്നില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി എം അഖില്‍ പറഞ്ഞു. 

ഓരോ പദ്ധതിയിലും കമ്മീഷൻ അടിച്ചു മാറ്റുകയാണ്. സംസ്ഥാന പദ്ധതികളോട് പോലും കോർപറേഷൻ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ശ്രീരാമൻ അദ്ധ്യക്ഷനായി. വൈഷ്ണവ് മഹേന്ദ്രൻ സ്വാഗതം പറഞ്ഞു. പി അഖില്‍ ,പി വി വിനീത്, ഒ വി നിജേഷ് തുടങ്ങിയവർ സംസാരിച്ചു. 

മാർച്ചിനോടനുബന്ധിച്ച്‌ ജലപീരങ്കി ഉള്‍പ്പെടെ കോർപറേഷന് അകത്തും പുറത്തുമായി ടൗണ്‍ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സാന്നിധ്യം നിലയുറപ്പിച്ചിരുന്നു.

Previous Post Next Post