Zygo-Ad

വഴി തെറ്റിപ്പോയ സംസാരശേഷിയില്ലാത്ത വയോധികനെ സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിച്ച് വളപട്ടണം പോലീസ്


വളപട്ടണം: അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം സംസാരിക്കാൻ കഴിയാതെ വഴിതെറ്റിനിൽക്കുന്ന ഒരാളെക്കുറിച്ച് ലഭിച്ച ഫോൺ വിവരത്തെ തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷമീം, സിപിഒ വിജേഷ് എന്നിവർ CRV വാഹനത്തിൽ സ്ഥലത്തെത്തി വയോധികന്റെ ബാഗ് പരിശോധിച്ചപ്പോൾ ലഭിച്ച ആധാർ കാർഡിലൂടെ അദ്ദേഹം കർണാടക സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. 

ആധാർ കാർഡിൽ നൽകിയ വിലാസത്തിലൂടെ അടത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആളുടെ മകൻ പോലീസുമായി ബന്ധപ്പെടുകയും ചെയ്തു.

ശബരിമലയിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ അദ്ദേഹം കാണാതാകുകയായിരുന്നു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ സന്നിധാനം പോലീസിൽ പരാതി നൽകിയിരുന്നു. 

വളപട്ടണം പോലീസ് വയോധികനെ താൽക്കാലികമായി വൃദ്ധമന്ദിരത്തിൽ പാര്‍പ്പിക്കുകയും, തുടർന്ന് ബന്ധുക്കളും സന്നിധാനം പോലീസും വളപട്ടണം സ്റ്റേഷനിൽ എത്തി ബന്ധുവിൻ്റെ കൂടെ വിട്ടയക്കുകയും ചെയ്തു.

എഎസ്ഐ ഷമീമിന്റെയും സിപിഒ വിജേഷിന്റെയും സമയോചിതവുമായ ഇടപെടലാണ് സംസാരശേഷിയില്ലാത്ത വയോധികനെ ബന്ധുക്കളുടെ കൂടെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചത്.

Previous Post Next Post