കണ്ണൂർ: മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കാവിന്മൂല മിടാവിലോട് പാർവതി നിവാസില്‍ പൂജയാണ് (23) മരിച്ചത്.
രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് പൂജ. മരണത്തിനു പിന്നിലെ കാരണം ഇതു വരെ വ്യക്തമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നവംബർ 28ന് രാത്രി കോളേജ് ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് വിവരം. നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു.
എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ജീവനക്കാരിയായ സിന്ധുവാണ് അമ്മ. അച്ഛൻ വസന്തൻ. ഇവരുടെ ഏകമകളാണ് പൂജ.
