പരിയാരം: പരിയാരം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നാലാം വാർഡിലെ ശുചിമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .
കൂത്ത്പറമ്പ് ഏഴാം മൈലിലെ പടയങ്കുടി ഇ.കെ. ലീന (46) ആണ് മരിച്ചത്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന യുവതി നീലേശ്വരത്ത് സഹോദരിയുടെ വീട്ടില്‍ വെച്ച് അമിത അളവില്‍ മാനസിക രോഗത്തിനുള്ള ഗുളിക കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . വിവരമറിഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്ത് എത്തി.
