കണ്ണൂർ: അഴിമതി ആരോപണത്തില്‍ മുങ്ങി കോർപറേഷൻ കൗണ്‍സില്‍ യോഗം.
കൗണ്‍സില്‍ ആരംഭിച്ച ഉടൻ ഇന്നലെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മേയർക്കെതിരെ ഉയർത്തിയ അഴിമതി ആരോപണം ഉള്‍പ്പെടെ പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സിലില്‍ പ്ലക്കാർഡുകള്‍ ഉയർത്തി പ്രതിഷേധിച്ച് മേയർക്ക് മുന്നില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് മേയർക്ക് മുന്നില്‍ പ്രതിഷേധിച്ചതോടെ മേയർ അജണ്ട വായിച്ച് കൗണ്‍സില്‍ നടപടികള്‍ പൂർത്തിയാക്കി.
മേയർ അജണ്ട വായിച്ച് തുടങ്ങിയതോടെ പി കെ രാഗേഷ് ക്രമ പ്രശ്നം ഉന്നയിച്ചെങ്കിലും കൗണ്‍സില്‍ നടപടി പൂർത്തിയാക്കി മേയർ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് അടിയന്തിര കൗണ്‍സില്‍ അജണ്ട കൗണ്‍സിലർമാർക്ക് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാഗേഷ് ബഹളമുയർത്തിയത്. ഭരണപക്ഷാംഗങ്ങളും മുദ്രാവാക്യം വിളികളോടെ മേയർക്ക് മുന്നിലെത്തി വലയം തീർത്തു.
കൗണ്‍സില്‍ നടപടികള്‍ അവസാനിപ്പിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ പുറത്ത് പോവുകയായിരുന്നു.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കൗണ്‍സില്‍ ഹാളിന് പുറത്ത് ശക്തമായ പോലീസ് സാന്നിധ്യം നിലയുറപ്പിച്ചിരുന്നു
