കണ്ണൂർ: കണ്ണൂരില്‍ രണ്ടിടങ്ങളില്‍ രാസലഹരിയുമായി യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂർ കുറുവയില്‍ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ് അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 24.04 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്ക് ഇടയില്‍ കെഎസ്‌ആർടി സി ബസിലെ യാത്രക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി. ഇരുക്കൂർ പഴയങ്ങാട് സ്വദേശി കെ വി ലത്തീഫിനെയാണ് 22.167 ഗ്രാം എം ഡി എം എയുമായി എക്‌സൈസ് പിടികൂടിയത് .
