Zygo-Ad

കണ്ണൂരില്‍ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി: യുവാവ് പിടിയില്‍


കണ്ണൂർ: കണ്ണൂരില്‍ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ യുവാവ് പിടിയില്‍. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതി മദ്യ ലഹരിയില്‍ എന്ന് സംശയം. കണ്ണൂർ ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.

പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സ്വകാര്യ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്ത് വരികയാണ്.

Previous Post Next Post