Zygo-Ad

കൊച്ചിയില്‍ രാസ ലഹരിയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു സിനിമാ പ്രവര്‍ത്തകര്‍ എക്സൈസ് പിടിയില്‍


കണ്ണൂർ: കൊച്ചിയില്‍ രാസ ലഹരിയുമായി കണ്ണൂർ സ്വദേശികളായ സിനിമാ പ്രവർത്തകർ എക്സൈസ് പിടിയില്‍. കണ്ണൂർ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് ‌പിടിയിലായത്.

മെറിബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പിടിയിലായത്.

ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎയും ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് കുന്നത്തു നാടിന് സമീപം ലോഡ്ജില്‍ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

സിനിമയിലെ ആർട്ട് വർക്കർമാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. ഇവർ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവർക്ക് ലഹരി കൈമാറിയത്, വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ എന്നീ കാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്സൈസ് അറിയിച്ചു.

Previous Post Next Post