Zygo-Ad

തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ മോഷണം; പര്‍ദ്ദയിട്ട സ്ത്രീ കവര്‍ന്നത് 10,000 രൂപയുടെ സാധനങ്ങള്‍

 


കണ്ണൂര്‍: തളിപ്പറമ്പില്‍ നടന്ന വന്‍ തീപിടിത്തത്തിനിടെ പര്‍ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തീപിടിത്തമുണ്ടായ ഭാഗത്തെ എതിര്‍വശത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം. പതിനായിരം രൂപയുടെ സാധനങ്ങള്‍ പര്‍ദ്ദയിട്ട സ്ത്രീ കടത്തിയെന്നാണ് ഉടമയായ നിസാറിന്റെ പരാതി.

ആളുകളുടെ മുഴുവന്‍ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുമ്പോള്‍ ആയിരുന്നു സ്ത്രീയുടെ മോഷണം. വിദഗ്ധമായി നടത്തിയ മോഷണത്തിനു ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോകുകയായിരുന്നു. ഇതേസമയം തന്നെ കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തി. എന്നാല്‍ ഇവരെ കയ്യോടെ പിടികൂടി.


പ്രതിയെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി.കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയര്‍ യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്.

Previous Post Next Post