കണ്ണൂർ: കണ്ണൂർ പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ജില്ലാ ഓഫീസിന് സ്വന്തമായ കെട്ടിടം പണിയാനായി സർക്കാർ ഭൂമി അനുവദിച്ചു. ജലസേചന വകുപ്പിന്റെ കീഴിലുള്ള കണ്ണോത്തുംചാലിലെ 40 സെന്റ് സ്ഥലമാണ് അനുവദിച്ചത്.
നിലവിൽ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസ് സ്ഥലം കുറവിനെ തുടർന്ന് വർഷങ്ങളായി ബുദ്ധിമുട്ട് നേരിട്ടു വരികയായിരുന്നു. പുതിയ ബഹുനില കെട്ടിടം യാഥാർത്ഥ്യമാകുമ്പോൾ ജില്ലാ ഓഫീസിനൊപ്പം ഓൺലൈൻ പരീക്ഷാ കേന്ദ്രവും സ്ഥാപിതമാകും.
