Zygo-Ad

കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് കുപ്പികൊണ്ട് മര്‍ദ്ദനം

 


കണ്ണൂര്‍: ജോലിസ്ഥലത്തുവെച്ച് മയക്കുമരുന്ന് ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന് മധ്യവയസ്‌ക്കനെ കള്ള്ഷാപ്പില്‍ കയറി കുപ്പികൊണ്ട്അടിച്ച് പരിക്കേല്‍പ്പിച്ചു.

പള്ളിക്കുന്ന് പൊടിക്കുണ്ടിലെ ചാലില്‍ വീട്ടില്‍ കെ.സി.രാജേഷിനാണ്(51)മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. 20 ന് രാത്രി7.30 ന് പൊടിക്കുണ്ട് കള്ളഅഷാപ്പില്‍ വെച്ചായിരുന്നു സംഭവം. പൊടിക്കുണ്ട് സ്വദേശിയായ സമിത്തിന്റെ പേരിലാണ് കേസ്.

രാജേഷ് കള്ള്ഷാപ്പില്‍ വെച്ച് മദ്യപിച്ചുകൊണ്ടിരിക്കെ എത്തിയ സമിത്ത് കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം കുപ്പികൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു.സമിത്തിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

Previous Post Next Post