Zygo-Ad

കണ്ണൂർ നഗര പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ അഗ്നിരക്ഷാസേനയുടെ പരിശോധന; 50 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


കണ്ണൂർ: കണ്ണൂർ നഗര പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയില്‍ മിക്കയിടങ്ങളിലും അഗ്നിരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി.

അഗ്നിരക്ഷാ സംവിധാനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കാത്ത 50 സ്ഥാപനങ്ങള്‍ക്ക് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കി.

കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.വി. പവിത്രന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. തീപിടിത്ത പ്രതിരോധ സംവിധാനങ്ങള്‍ പേരിനു പോലും ഒരുക്കാത്ത തരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് കണ്ടെത്തിയത്. 

നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ സംവിധാനം ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നു. ഇന്നലെ മുതലാണ് നഗര പരിധിയിലെ സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചത്. 

വരും ദിവസങ്ങളിലും തുടരും. പരിശോധനക സംഘത്തില്‍ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ഷിജോ, മിഥുൻ എന്നിവരുമുണ്ടായിരുന്നു. തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധ നടത്തുന്നത്.

Previous Post Next Post