Zygo-Ad

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരൻ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു


കണ്ണൂർ: കണ്ണൂർ പള്ളിക്കുന്നിലുള്ള സെൻട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരൻ മരിച്ചു. തൃശൂർ ചാവക്കാട് നാട്ടിക കുന്നത്ത് വീട്ടില്‍ മനോഹരനാണ് (71)ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

ശ്വാസംമുട്ടല്‍ കാരണം ചികിത്സയിലായിരുന്നു. മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ 10 വർഷത്തിലേറെയായി ശിക്ഷ അനുഭവിച്ചു വരികയാണ്. ഭാര്യ: ശാന്ത. ഒരു മകളുണ്ട്.

Previous Post Next Post