Zygo-Ad

തെക്കി ബസാറില്‍ ലോറി ഇടിച്ചു ആസാം സ്വദേശി മരണപ്പെട്ടതിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്


കണ്ണൂർ: കണ്ണൂർ നഗരത്തിലെ ദേശീയ പാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ മരണത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.

കണ്ണൂർ തെക്കീ ബസാർ വൈദ്യുതി ഭവന് എതിർവശത്തായി തിങ്കളാഴ്ച്ച രാവിലെ 9.45 നായിരുന്നു അപകടം.

ആസം സ്വദേശി പുഹ്‌നു ടിർക്കി (35) ആണ് മരണപ്പെട്ടത്. ഫുട്ഫാത്തില്‍ നിന്നും റോഡിലേക്ക് വീണപ്പോള്‍ കണ്ണൂർ ഭാഗത്തു നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയില്‍പ്പെട്ടായിരുന്നു അപകടം.

തല്‍ക്ഷണം യുവാവ് മരണപ്പെട്ടു. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. 

അഗ്നിശമന സേന സ്ഥലത്തെത്തി റോഡില്‍ വെള്ളം ചീറ്റി ശുചീകരിച്ചു. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മന:പൂർവ്വമല്ലാത്ത നര ഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Previous Post Next Post