കണ്ണൂർ: തൃശൂരിൽ വെച്ച് നടന്ന ചെസ്സ് ഇൻ സ്കൂൾ സംസ്ഥാന അണ്ടർ 6 ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ 7 റൗണ്ടുകളിൽ നിന്നും മുഴുവൻ പോയിന്റ് നേടി കണ്ണൂരിന്റെ ആരാധ്യ കൊമ്മേരി രജനീഷ് ചാംപ്യൻഷിപ്പ് നേടിയിരിക്കുന്നു.
രജനീഷ് കൊമ്മേരി, വീണ രാജനീഷ് ദമ്പതികളുടെ മകളാണ്. ചമ്പാട് എൽ.പി സ്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആരാധ്യ.
ഇത് മൂന്നാം തവണ ആണ് സ്റ്റേറ്റ് ചാമ്പ്യൻ ആകുന്നത്. അണ്ടർ 7 കാറ്റഗറിയിൽ 2 തവണ സ്റ്റേറ്റ് ചാമ്പ്യൻ ആയിരുന്നു. ഒഡീഷയിൽ നടന്ന നാഷണൽ ലെവലിലും 44ാം പൊസിഷൻ തന്നെ ഉണ്ടായിരുന്നു.
ആരാധ്യയുടെ സഹോദരൻ ആദേഷ് കൊമ്മേരി രജനീഷ് ഡിസ്ട്രിക്റ്റ് അണ്ടർ 12 ചാമ്പ്യൻ ആയിരുന്നു. സ്റ്റേറ്റ് ലെവലിൽ 11 ആയിരുന്നു.

