Zygo-Ad

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡ് നറുക്കെടുപ്പിന് തുടക്കമായി : ആദ്യദിനം 12 ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകളായി

 


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ വനിത, പട്ടിക വിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തുടക്കമായി. പയ്യന്നൂർ, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ 12 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തിങ്കളാഴ്ച നറുക്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

സംവരണ വാർഡുകൾ താഴെ: 

പയ്യന്നൂർ ബ്ലോക്ക്:

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് രണ്ട് ചെറാട്ട്, മൂന്ന് കുന്നിനുകിഴക്ക്, നാല് പറമ്പത്ത്, 11 പുതിയ പുഴക്കര, 12 കുതിരുമ്മൽ, 13 കണ്ടംകുളങ്ങര, 14 വടക്കുമ്പാട്, 15 താമരംകുളങ്ങര.

പട്ടികജാതി സംവരണം: വാർഡ് ഏഴ് പാണച്ചിറ.

രാമന്തളി ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് ഒന്ന് വടക്കുമ്പാട് നോർത്ത്, രണ്ട് വടക്കുമ്പാട് ഈസ്റ്റ്, ഏഴ് ഏഴിമല, 11 കുന്നരു സൗത്ത്, 12 പാലക്കോട് സെൻട്രൽ, 13 വലിയ കടപ്പുറം, 14 എട്ടിക്കുളം ബീച്ച്, 17 രാമന്തളി സെൻട്രൽ, 18 കൊവ്വപ്പുറം വെസ്റ്റ്.

പട്ടികജാതി സംവരണം: വാർഡ് പത്ത് കുന്നരു.

കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് നാല് പലിയേരി, ആറ് പുത്തൂർ പടിഞ്ഞാറ്, ഏഴ് പുത്തൂർ കിഴക്ക്, ഒൻപത് കൊഴുമ്മൽ, പത്ത് കൂവച്ചേരി, 11 പെരളം, 15 ഓണക്കുന്ന്, 16 പള്ളിക്കൊവ്വൽ.

പട്ടികജാതി സംവരണം: വാർഡ് എട്ട് വെരീക്കര

കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് മൂന്ന് വെളിച്ചന്തോട്, നാല് ചൂരൽ, അഞ്ച് കുറുവേലി, ഏഴ് വടശ്ശേരി, ഒൻപത് കാളീശ്വരം, പത്ത് കുണ്ടയംകൊവ്വൽ, 11 താഴെക്കുറുന്ത്, 12 കാങ്കോൽ.

പട്ടികജാതി സംവരണം: വാർഡ് 15 കക്കിരിയാട്

എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ്  മൂന്ന് കുറ്റൂർ, അഞ്ച് ചട്ട്യോൾ, ഏഴ് കായപ്പൊയിൽ, ഒൻപത് എടോളി, പത്ത് വെള്ളോറ, 13 കോയിപ്ര, 14 നെല്ല്യാട്, 15 താറ്റ്യേരി, 18 പേരൂൽ, 19 എരമം പുല്ലൂക്കര.

പട്ടികജാതി സംവരണം: വാർഡ് 16 മാത്ത് വയൽ

പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് മൂന്ന് വയക്കര, അഞ്ച് പട്ടുവം, ആറ് തട്ടുമ്മൽ, ഏഴ് കടുക്കാരം, എട്ട് ഞെക്ലി, 11 കാഞ്ഞിരപ്പൊയിൽ, 14 തവിടിശ്ശേരി, 15 അരവഞ്ചാൽ, 16 കെ പി നഗർ, 17 പെരിങ്ങോം വെസ്റ്റ്.

പട്ടികജാതി സംവരണം: വാർഡ് നാല് കരിപ്പോട്

ചെറുപുഴ ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് രണ്ട് ചെറുപുഴ, അഞ്ച് പുളിങ്ങോം, ആറ് ഇടവരമ്പ്, ഏഴ് കരിയക്കര, എട്ട്  രാജഗിരി, ഒൻപത് ജോസ്ഗിരി, 12 മരുതുംപാടി, 14 എയ്യൻകല്ല്, 15 പ്രാപ്പൊയിൽ, 19 കാക്കേഞ്ചാൽ.

പട്ടിക വർഗ സംവരണം: വാർഡ് നാല് ചുണ്ട, പട്ടികജാതി സംവരണം: വാർഡ് മൂന്ന്  കോലുവള്ളി

എടക്കാട് ബ്ലോക്ക് പഞ്ചായത്ത്

പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് ഒന്ന് പൊതുവാച്ചേരി, നാല് മക്രേരി, അഞ്ച് ബാവോഡ്, ഒൻപത് വടക്കുമ്പാട്, പത്ത് പെരളശ്ശേരി, 11 കോട്ടം നോർത്ത്, 12 കോട്ടം സൗത്ത്, 14 മുണ്ടല്ലൂർ വെസ്റ്റ്, 15 ചെറുമാവിലായി, 16 മോച്ചേരി.

പട്ടികജാതി സംവരണം: വാർഡ് 18 മാവിലായി.

മുണ്ടേരി ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് രണ്ട് ഇരുവങ്കൈ, നാല് പടന്നോട്ട്, അഞ്ച് പുറവൂർ, ആറ് ഏച്ചൂർ കോട്ടം, എട്ട് കാഞ്ഞിരോട്, 14 കാഞ്ഞിരോട് സെന്റർ, 15 കാഞ്ഞിരോട് തെരു, 17 നല്ലാഞ്ചി, 18 ഏച്ചൂർ, 21 കാനച്ചേരി, 22 ഇടയിൽ പീടിക.

പട്ടികജാതി സംവരണം: വാർഡ് മൂന്ന് കച്ചേരിപ്പറമ്പ്

കൊളച്ചേരി ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് ഒന്ന് പാമ്പുരുത്തി, രണ്ട് കമ്പിൽ, മൂന്ന് പന്ന്യങ്കണ്ടി, നാല് നണിയൂർ, ഏഴ് കോടിപ്പൊയിൽ, എട്ട് പള്ളിപ്പറമ്പ്, 12 കയ്യങ്കോട്, 15 വളവിൽ ചേലേരി, 17 എടക്കൈ, 18 പാട്ടയം. പട്ടികജാതി സംവരണം: വാർഡ് 16 കൊളച്ചേരിപറമ്പ്.

കടമ്പൂർ ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് രണ്ട് ആഡൂർ, മൂന്ന് കോട്ടൂർ, നാല് കരിപ്പാച്ചാൽ, അഞ്ച് കാടാച്ചിറ, ഏഴ് കടമ്പൂർ, ഒൻപത് മണ്ടൂൽ, 11 എടക്കാട് ഈസ്റ്റ്, 13 കണ്ണാടിച്ചാൽ.

പട്ടികജാതി സംവരണം: വാർഡ് ആറ് ഒരികര 

ചെമ്പിലോട് ഗ്രാമപഞ്ചായത്ത്

വനിതാ സംവരണം: വാർഡ് രണ്ട് ചെമ്പിലോട് സെൻട്രൽ, നാല് ചക്കരക്കൽ, അഞ്ച് കണയന്നൂർ നോർത്ത്, ആറ് കണയന്നൂർ ഈസ്റ്റ്, എട്ട് കണയന്നൂർ വെസ്റ്റ്, 11 ഇരിവേരി, 12 മുതുകുറ്റി, 13 തലവിൽ, 19 കോയ്യോട് മണിയലം ചിറ, 20 കോയ്യോട്, 21 ചെമ്പിലോട് സൗത്ത്.

പട്ടികജാതി സംവരണം: വാർഡ് പത്ത് വെള്ളച്ചാൽ.

കല്ല്യാശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 14നും ഇരിക്കൂർ, പാനൂർ, ഇരിട്ടി ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ്  15നും തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 16നും രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 

തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, പാനൂർ, ശ്രീകണ്ഠപുരം, ആന്തൂർ നഗരസഭകളിലെ നറുക്കെടുപ്പ് ഒക്ടോബർ 16ന് രാവിലെ 10 മണിക്ക് നടക്കും.

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജക മണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18ന് രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തും. ജില്ലാപഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കണ്ണൂർ കോർപറേഷനിലെ നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 11.30 ന് മാനാഞ്ചിറ ടൗൺ ഹാളിൽ നടത്തും. 


കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിൽ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ല ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post