കണ്ണൂർ: കണ്ണൂർ നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യും പാർട്ടിയും കണ്ണൂർ ടൌണ്‍, അലവില്‍, പണ്ണേരിമുക്ക് ഭാഗത്ത് നടത്തിയ റെയ്ഡില്‍ ഒഡിഷയില്‍ നിന്നും വൻതോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി ഒഡിഷ സ്വദേശി അമരേന്ദ്ര നായ്ക്കിനെയാണ് (35) 2.025 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
പ്രതിയായ ഇയാള്‍ കണ്ണൂർ നഗരത്തിനടുത്തുള്ള അലവില്‍ പണ്ണേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി.വിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായവും ലഭിച്ചിട്ടുണ്ട്.
കേസ് കണ്ടുപിടിച്ച പാർട്ടിയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനില്‍ കുമാർ സി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ഉണ്ണികൃഷ്ണൻ വി പി, സന്തോഷ് എം കെ, ഷജിത്ത് കണ്ണിച്ചി , സിവില്‍ എക്സൈസ് ഓഫീസർമാരായ നിഖില്‍ പി പി,ഗണേഷ് ബാബു പി വി, ഷിബു ഒ വി, അമല്‍ ലക്ഷ്മണൻ സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരും ഉണ്ടായിരുന്നു.