Zygo-Ad

കണ്ണൂര്‍ ചെമ്പേരി വിമല്‍ ജ്യോതി എൻജിനിയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു


ശ്രീകണ്ഠാപുരം: ചെമ്പേരി വിമല്‍ ജ്യോതി എൻജിനിയറിങ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ കാരമല്‍ ചാക്കോയുടെ മകള്‍ അല്‍ഫോൻസാ ജേക്കബാ (19) ണ് കോളേജില്‍ ഇന്ന് രാവിലെ കുഴഞ്ഞു വീണത്.

ഉടൻ അധ്യാപകരും ജീവനക്കാരും ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സൈബർ സെക്യുരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അല്‍ഫോൻസ 'മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post