Zygo-Ad

പൊട്ടിവീണ വൈദ്യുതി ലൈൻ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്


കണ്ണൂർ: പൊട്ടിവീണ വൈദ്യുതലൈൻ കഴുത്തില്‍ കുരുങ്ങിയ സ്കൂട്ടർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടർ യാത്രക്കാരായ കാട്ടാമ്പള്ളി ബാലൻകിണർ സ്വദേശി സജിത്ത് (54), സനൂപ് (40)എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

പുതിയതെരു- കാട്ടാമ്പള്ളി റോഡില്‍ ബസ് സ്റ്റോപ്പിനടുത്തായിരുന്നു സംഭവം.

കാട്ടാമ്പള്ളി ഭാഗത്തുനിന്നും പുതിയതെരു ഭാഗത്തേക്ക് വരികെ വൈദ്യുതലൈൻ പൊട്ടിവീണ് കഴുത്തില്‍ കുരുങ്ങി സ്കൂട്ടറില്‍ നിന്നും ഇരുവരും വീഴുകയായിരുന്നു. 

ഉടനെ നാട്ടുകാർ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. കണ്ണിനാണ് പരിക്ക്. ലൈൻ വീണ ഉടനെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ വലിയ ഒരു അപകടം ഒഴിവാകുകയായിരുന്നു.

Previous Post Next Post