Zygo-Ad

പറശ്ശിനിക്കടവിൽ വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ബോട്ട് സർവ്വീസ് ഉദ്ഘാടനവും 13 ന്

 


കണ്ണൂർ: കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പറശ്ശിനിക്കടവിൻ്റെ വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സർവ്വീസ് ഉദ്ഘാടനവും 

ഒക്ടോബർ 13 തിങ്കളാഴ്ച ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നായി 3.5 കോടി രൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെർമിനൽ, ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പറശ്ശിനിക്കടവ് നദി സംരക്ഷണ പദ്ധതി, 2.84 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പറശ്ശിനിക്കടവ് സൗന്ദര്യ വൽക്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി ഗണേഷ് കുമാർ നിർവഹിക്കുന്നത്.

കൂടാതെ പുതുതായി അനുവദിച്ച രണ്ട് ബോട്ടുകളുടെ സർവ്വീസ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

 കെ. വി. സുമേഷ് എം എൽ എ, എം. വിജിൻ എം എൽ എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Previous Post Next Post