പയ്യന്നൂർ: നിയന്ത്രണം വിട്ടകാർ സ്കൂട്ടറിൽ ഇടിച്ച് പുഞ്ചക്കാട് സ്വദേശിക്ക് ഗുരുതരം. ഏറെക്കാലമായിപയ്യന്നൂർ കൊറ്റി പഴയ റെയിൽവേ ഗെയിറ്റിന് സമീപത്തെ കോയാസ് ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ പുഞ്ചക്കാട് ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന ജോസ് (63)നാണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ
കേളോത്ത് പാസ്പോർട്ട് ഓഫീസിന് മുന്നിലാണ് അപകടം. പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന നാവികർ സഞ്ചരിച്ച പഞ്ചാബ് രജിസ്ടേഷനുള്ള മാരുതി ബ്രസ്സ കാർ മറ്റൊരു വാഹനത്തെ മറിക്കടക്കുമ്പോൾ എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട മറ്റൊരു സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
