ഇരിട്ടി ഉളിക്കൽ നുച്യാട് സ്വദേശി കൊടുവളം വീട്ടിൽ എ.കെ ഫവാസ് ആണ് അറസ്റ്റിലായത്. 8.5 ഗ്രാം എംഡിഎംഎ യും ലഹരി കടത്താൻ ഉപയോഗിച്ച വാഗണർ കാറുമാണ് പിടികൂടിയത്.പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. എസ് കണ്ണൻ്റെ നേതൃത്വത്തിലാണ് എ ടി എസിൻ്റെ സഹായത്തോടെ മയക്ക്‌മരുന്ന് പിടികൂടിയത്. കമ്മീഷണർ സ്‌ക്വാഡ് അംഗം ബിനീഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്
