പയ്യന്നൂർ: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമായ അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിന് സമീപം റെയിൽവേ പാതയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം നിയമപരമായ നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ :ശ്യാമള
മക്കൾ :ശ്വേത, കൃഷ്ണ, മൃദുൽ ലാൽ. മരുമക്കൾ: ബിജേഷ് (പരിയാരം), നവീൻ (ചട്ട്യോൾ).
സഹോദരങ്ങൾ: ബാലകൃഷ്ണൻ (ചീമേനി), നിഷ (ചന്തപുര), അനിൽ (ചീമേനി).
.jpg)