കണ്ണൂർ: വില്‍പന ലക്ഷ്യമാക്കി ബൈക്കില്‍ കടത്തുകയായിരുന്ന 9.815 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയതായി അധികൃതർ അറിയിച്ചു.
കെ. ഷാഹിം (28) ആണ് അറസ്റ്റിലായത്. വാരം കടാങ്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രാമൻകടയില്‍ വെച്ച് പ്രതി പിടിയിലായത്. കെ.എല്‍. 59. എ.എ. 1910 നമ്പർ ബൈക്കില്‍ ലഹരി മരുന്ന് കടത്തുകയായിരുന്നു എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് യുവാവ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതിയെ പിടികൂടുന്നതില്‍ കേരള എടിഎസ്സിന്റെ സഹായം ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
പരിശോധനാ സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സന്തോഷ് തൂനോളി, അനില്‍ കുമാർ പി കെ, അബ്ദുല്‍ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈല്‍ പി പി, ഉമേഷ് കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവില്‍ എക്സൈസ് ഓഫീസർ രതിക എ വി, എന്നിവരും പങ്കെടുത്തു.
തുടർ നടപടികള്‍ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
