Zygo-Ad

സബ്ബ് ജൂനിയർ ഹോക്കി : ചാമ്പ്യൻമാരായ കണ്ണൂർ ജില്ലാ ടീമിന് ഉജ്ജ്വല സ്വീകരണം നൽകി


കണ്ണൂർ : തിരുവനന്തപുര ത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ്ബ് ജൂനിയർ വിഭാഗം ഹോക്കി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കണ്ണൂർ ജില്ല ഹോക്കി ടീമിന് കണ്ണൂർ ജില്ലാ ഹോക്കി അസോസി യേഷൻ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണം നൽകി.

 അന്ത്യോദയ എക്സ്പ്രസ്സിന് രാവിലെ 5.30 ന് കണ്ണൂരിലെത്തിയ കൊച്ചു താരങ്ങളെയും ടീം പരിശീലകൻ പി. ശ്യാം , ടീം മാനേജർ എം. പ്രശ്വന്ത്, എന്നിവരെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനെ ടൈ-ബ്രേക്കറിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്താണ് കണ്ണൂർ ചാമ്പ്യൻമാരായത്. എറണാകുളവുമായുള്ള ആദ്യ മത്സരത്തിൽ 1-0 എന്ന നിലയിൽ ജയം നേടിയ കണ്ണൂർ, മലപ്പുറം ജില്ലയുമായുള്ള സെമി ഫൈനലിലെ മുഴുവൻ സമയ മത്സരത്തിൽ 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന് ടൈ- ബ്രേക്കറിൽ രണ്ടിന് എതിരെ മൂന്ന് ഗോളുകൾ ക്ക് കീഴ്പ്പെടുത്തിയാണ് ഫൈനലിലേയ്ക്ക് പ്രവേശിച്ചിരുന്നത്. 

ഫൈനലിലെ മുഴുവൻ സമയ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി തുല്യത പാലിച്ചിരുന്നതിനാൽ ടൈ - ബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സ്കോർ : 3-0 . കണ്ണൂരിന് വേണ്ടി ആർ. ആദിദേവ്, ആഗ്നേയ്, താലിഷ് കൃഷ്ണ എന്നിവർ ഗോളുകൾ നേടി. 

ടൂർണ്ണമെൻ്റിലെ ഏറ്റവും നല്ല കളിക്കാരനുള്ള പ്ലയർ ഓഫ് ദ ടൂർണ്ണമെൻ്റ് - ട്രോഫി കണ്ണൂരിൻ്റെ താരവും, തലശ്ശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയും തലശ്ശേരി യു.ടി.എസ്.സി. ക്ലബ്ബ് അംഗവുമായ ആർ. ആദിദേവിന് ലഭിച്ചു. വി.ശ്രേയസ്, ആർ.ആദിദേവ് ,താലിഷ് കൃഷ്ണ , യു.ആദി ദേവ് , എന്നീ നാല് താരങ്ങൾക്ക് സംസ്ഥാന സബ്ബ് ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. 

കണ്ണൂർ ജില്ലാ  ഹോക്കി അസോസിയേഷൻ സെക്രട്ടറി കെ.വി. ഗോകുൽദാസ് , രക്ഷാധികാരി കെ.ജെ. ജോൺസൺ മാസ്റ്റർ , വൈസ് പ്രസിഡൻ്റുമാരായ ടി.ടി.പി. അജ്മൽ റഹീം, കെ. ശ്രീധരൻ മാസ്റ്റർ, നിർവ്വാഹക സമിതി അംഗവും മുൻ.സീനിയർ സംസ്ഥാന ക്യാപ്റ്റനുമായ എം.നിഷാന്ത്, കിളിയന്തറ സ്കൂൾ കായിക അധ്യാപകൻ റോബിൻ ജോസഫ് , വി.റുബീന, കെ.പി.മധുസൂദനൻ, ഡോ.ഹരി പ്രഭ, ടി.കെ. പവിത്രൻ, പി.പ്രമോദ്,തുടങ്ങിയവർ സംസാരിച്ചു.

- കെ.വി.ഗോകുൽ ദാസ് 

സെക്രട്ടറി 

കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ.

            Mob : 9847410741.

Previous Post Next Post